KeralaLatest NewsLocal news

റേഷൻ കടയിൽ നിന്നും ലഭിച്ച അരിയിൽ പുഴുവിനെ കണ്ടതായി പരാതി

അടിമാലി: അടിമാലി അപ്സരക്കുന്ന് റോഡന് സമീപം പ്രവർത്തിക്കുന്ന റേഷൻ കടയിലെ അരിയിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. വ്യാഴാഴ്ച റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കടയിൽ പൂഴ്ത്തിവെച്ച പഴയ അരി ആയിരിക്കാം ഉപഭോക്താവിന് നൽകിയത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

വ്യാഴാഴ്ച രാവിലെയാണ് അടിമാലി അപ്സക്കുന്നിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ നിന്നും ഉപഭോക്താവ് അരി വാങ്ങിയത്. അരി വാങ്ങി വീട്ടിലെത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പുഴുവിനെ കണ്ടത്. തുടർന്ന് അരി മുഴുവൻ പരിശോധിച്ചപ്പോൾ നിറയെ പുഴുക്കളും വണ്ടകളുമാണ് കാണാൻ സാധിച്ചത്. അടിമാലി അപ്സരക്കുന്നിൽ പ്രവർത്തിക്കുന്ന 1629144 നമ്പറിലുള്ള റേഷൻ കടയിൽ നിന്നുമാണ് ഉപഭോക്താവ് അരി വാങ്ങിയത്. സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!