
അടിമാലി: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് അടിമാലി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭ യാത്ര സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ നിന്ന് ശോഭയാത്ര ആരംഭിച്ചു. ആയിരം മേക്കർ കല്ലമ്പലം ദേവി അയ്യപ്പക്ഷേത്രത്തിൽ രാവിലെ 9 30ന് ശ്രീകൃഷ്ണ ജയന്തി ചടങ്ങുകൾക്ക് തുടക്കമായി. ആനച്ചാലിൽ വൈകിട്ട് 3 മണിക്ക് തട്ടാത്തിമുക്കിൽ നിന്നാണ് ആനച്ചാൽ അയ്യപ്പക്ഷേത്രത്തിലേക്ക് ശോഭയാത്ര സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ നിന്നും ശോഭയാത്ര ആരംഭിച്ച് ടൗണിൽ എത്തുകയും തുടർന്ന് അടിമാലി ഭഗവതി ക്ഷേത്രം , മുനിത്തണ്ട് പുതിയകാവ് ഭഗവതി നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭ യാത്രയും സംഗമിച്ച് ടൗൺചുറ്റി അടിമാലി ശാന്തിഗിരി ക്ഷേത്രത്തിൽ സമാപിച്ചു. ജയന്തി ദിനാഘോഷത്തിലെ ഭാഗമായി ക്ഷേത്രത്തിൽ ഉറിയടി, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകളും നടന്നു. ആയിരം മേക്കർ കല്ലമ്പലം ദേവി അയ്യപ്പക്ഷേത്രത്തിലും ശോഭയാത്ര നടന്നു.
രാവിലെ 9 30ന് ക്ഷേത്രം മൈതാനത്തുനിന്നും വാദ്യമേളങ്ങൾ നാമജപം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കൂമ്പൻപാറ മഹാദേവ ക്ഷേത്രത്തിൽ എത്തുകയും തിരികെ കല്ലമ്പലത്തിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് വിശേഷാൽ പൂജകൾ ഉറിയടി എന്നിവയും നടന്നു. ആനച്ചാലിൽ വൈകിട്ട് 3.മണിക്ക് തട്ടാത്തിമൂക്കിൽ നിന്നും ആനച്ചാൽ അയ്യപ്പക്ഷേത്രത്തിലേക്ക് ശോഭ യാത്രയ്ക്ക് തുടക്കമായി. രാധാ-കൃഷ്ണ വേഷധാരികൾ, നിശ്ചല ദൃശ്യം, വാദ്യമേളങ്ങൾ ,പൂത്താലം, നൃത്ത നൃത്യങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ശോഭയാത്ര നടന്നത്.



