SSK ഫണ്ടുകൾക്ക് പിഎം ശ്രീ നിർബന്ധം’ കേന്ദ്രം വീണ്ടും കേരളത്തിന് കത്ത് അയക്കും; വിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി SSK ഡയറക്ടർ

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി SSK ഡയറക്ടർ. കേരളം പി എം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. SSK ഫണ്ടുകൾക്ക് പിഎം ശ്രീ നിർബന്ധമെന്ന് കേന്ദ്രം അറിയിച്ചു. നിലപാട് അറിയിച്ച് കേന്ദ്രം കേരളത്തിന് വീണ്ടും കത്ത് അയക്കും. അനന്തര നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയക്കുക.RTE പദ്ധതിക്ക് ഒഴികെ പി എം ശ്രീ ബാധകമെന്ന് കേന്ദ്രം അറിയിച്ചു. എസ് എസ് കെ ഫണ്ടിനത്തിൽ കേരളത്തിന് ഇനി ലഭിക്കാൻ ഉള്ളത് 1500 കോടി രൂപയാണ്.
ഈ വർഷത്തെ വിഹിതമായി ലഭിക്കേണ്ടത് 350 കോടിയുമാണ്.ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ്എസ്‌കെ ഡയറക്‌ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്. ആര്‍ടിഇ (Right To Education) പദ്ധതി ഒഴികെയുള്ള എസ്എസ്‌കെ ഫണ്ടുകൾക്ക് പിഎം ശ്രീ നിര്‍ബന്ധമാക്കുകയാണ് കേന്ദ്രം. പദ്ധതിയിൽ പങ്കാളിയാകണമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രം നേരത്തെയും കത്തയച്ചിരുന്നു



