
അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ അടിമാലി വള്ളപ്പടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നുച്ചക്ക് ശേഷമാണ് വാഹനാപകടം ഉണ്ടായത്. സ്കൂട്ടറും ടോറസ് ലോറിയും തമ്മിലിടിച്ചാണ് അപകടം നടന്നത്. സ്കൂട്ടര്‍ ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് സമീപവാസികള്‍ നല്കുന്ന വിവരം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായിരുന്ന മലപ്പുറം സ്വദേശി ഷിജോ മരിച്ചുKerala one malayalam

വളവോടു കൂടിയ ഭാഗത്ത് വച്ചാണ് അപകടം നടന്നത്. അപകട ശേഷം സ്കൂട്ടര്‍ യാത്രികനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അടിമാലി പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായി തകര്‍ന്നു.സ്കൂട്ടര്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ലോറിയുടെ മുന്‍ ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു.



