
അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍പെട്ട മൂന്നാര്‍ ആര്‍ഒ കവലയിലെ വഴിയോര കടകള്‍ പൊളിച്ചുനീക്കി. ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി അധികൃതരുടെ ആവശ്യപ്രകാരമാണ് വര്‍ഷങ്ങളായി പാതയോരം കയ്യേറി സ്ഥാപിച്ചിരുന്ന കടകള്‍ ഉടമകള്‍ സ്വയം പൊളിച്ചുനീക്കിയത്.ഗതാഗത തടസ്സമുണ്ടാക്കി സ്ഥാപിച്ചിരുന്ന കടകള്‍ ഒഴിപ്പിക്കാന്‍ റവന്യൂ, ദേശീയപാത അധികൃതര്‍ പലതവണ ശ്രമിച്ചെങ്കിലും ചില രാ ഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം ഒഴിപ്പിക്കല്‍ നടന്നില്ല.
ഇതിന് ശേഷമാണിപ്പോള്‍ ദേശിയപാത വീതി കൂട്ടലിന്റെ ഭാഗമായി കടകള്‍ നീക്കം ചെയ്യേണ്ടി വന്നത്. അതേ സമയം ആര്‍ഒ കവലയില്‍നിന്ന് നീക്കം ചെയ്ത പെട്ടിക്കടകള്‍ ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച ബൈപാസ് റോഡില്‍ സ്ഥാപിച്ചു. പൊലീസ് സ്റ്റേഷന് പരിസരത്ത് നിന്ന് സിഎസ്ഐ പാലത്തിലേക്കുള്ള ബൈപാസ് റോഡിലെ നടപ്പാതയിലാണ് ഇവ സ്ഥഥാപിച്ചത്.
സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും നടക്കുന്നതിനായി ടൈല്‍ പാകി നിര്‍മിച്ച നടപ്പാതകളിലാണ് വഴിയോര കച്ചവടക്കാര്‍ വച്ചിട്ടുള്ളത്.
ചില സംഘടനാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പെട്ടിക്കടകള്‍ ബൈപാസ് റോഡിലേക്ക് മാറ്റി സ്ഥാപിച്ചതെന്നാണ് ഇത് സംബന്ധിച്ച് ഉടമകളുടെ വിശദീകരണം.



