KeralaLatest News

നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ LDF പ്രചാരണം പിണറായി വിജയൻ നയിക്കുമെന്ന് സിപിഐഎം പി.ബിയിൽ തീരുമാനം. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മിന് ഇല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പിണറായി വിജയൻ തിരഞ്ഞെടുപ്പിനെ നയിക്കും.

മാർച്ച് ആദ്യ വാരം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ യോഗം ചേരും.മറ്റു PB അംഗങ്ങൾ മത്സരിക്കുമോ എന്ന കാര്യത്തിൽ മറ്റ്പാർട്ടികളെപ്പോലെ ഹൈക്കമാൻഡ് അല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുക. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥികളെ നിർദ്ദേശിക്കുക. നാലഞ്ചു ദിവസത്തിനകം ആരെല്ലാം മൽസരിക്കും എന്നതിന്റെ പൂർണ്ണചിത്രം അറിയാനാകുമെന്നും എം എ ബേബി വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഐഎം PB പ്രമേയം പാസാക്കി. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിനെതിരായ ആക്രമണമെന്ന് വിമർശനം. സംസ്ഥാനത്തിന്റെ പേര് മാറ്റിയതിൽ ബിജെപി സിപിഐഎം ധാരണയെന്ന മമതയുടെ ആരോപണം, ബിജെപി സർക്കാരിൻറെ ഭാഗമായിരുന്ന നേതാവാണ് മമത ബാനർജിയെന്നും എം എ ബേബി വിമർശിച്ചു.

ചിന്ത ജെറോം സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ആരു മുഖ്യമന്ത്രിയാകും എന്ന് സംബന്ധിച്ച്, തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും. കെജ്രിവാളിനെ കുറ്റമുക്തനാക്കി കോടതി വിധി, കെജ്രിവാളിനെ കേസ് ആർഎസ്എസ് പദ്ധതിയുടെ ഭാഗം. വിധിക്ക് കോടതിയെ അഭിനന്ദിക്കുന്നുവെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!