KeralaLatest News

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് BJP യിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു. ആകെ 15 പേർ അംഗത്വമെടുത്തു. മാരാർജി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.

ഇറാൻ യുദ്ധത്തിൽ സിപിഐഎമും കോൺഗ്രസും അമേരിക്കയ്ക്ക് എതിരെ നിലപാട് എടുത്തു. എത്രകാലമായി ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ജോലിയ്ക്ക് പോകുന്നു. എന്നാൽ ജിസിസി രാജ്യങ്ങളിൽ ഇറാൻ നടത്തിയ അക്രമത്തിൽ മുഖ്യമന്ത്രിയ്ക്കും കോൺഗ്രസിനും ഒന്നും പറയുന്നില്ല.തീവ്രവാദത്തിനെതിരെ CPIM ഉം കോൺഗ്രസും ഒന്നും മിണ്ടുന്നില്ല. ഇന്ത്യക്കാർ സുരക്ഷിതരായിരിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രി നിലപാട് എടുത്തത് എന്നാൽ കാഴ്ചയില്ലാത്തവരെ പോലെ ഇറാൻ ചെയ്യുന്നതിനെതിനെതിരെ CPIM ഉം കോൺഗ്രസും ഒന്നും പറയുന്നില്ല.

പ്രീണനം ഏതുവരെ എത്തി. ഗസ, ഗസ, ഇറാൻ ഇറാൻ എന്ന് മാത്രമെ പ്രീയങ്ക ഗന്ധിയും പറയുന്നുള്ളുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഇത്തവണ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!