KeralaLatest NewsNational

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക. മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം.

മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാര്‍വത്രികമാക്കാനും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ തയ്യാറാക്കിയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!