KeralaLatest NewsLocal news
രാജമുടി – 17 കമ്പനി- കിളിയാര്‍കണ്ടം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പതിനാറാംകണ്ടം – പ്രകാശ് റോഡിന്റെ ഭാഗമായ ഗ്രാമീണപാത രാജമുടി- 17 കമ്പനി-കിളിയാര്‍കണ്ടം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. 1 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നിലവില്‍ മണ്പ്രതലത്തോട് കൂടിയുള്ള റോഡ് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിച്ച് 40 മില്ലിമീറ്റര്‍ ചിപ്പിംഗ് കാര്‍പെറ്റ് ഉപരതലത്തിലേക്ക് പുനര്‍ നിര്‍മ്മിക്കും. ഈ റോഡില്‍ ആവശ്യമായ ക്രാഷ് ബാരിയര്‍, ഡെലിനേറ്റര്‍, ട്രാഫിക് സുരക്ഷാ സംവിധാനങ്ങള്‍ കൂടി നടപ്പാക്കും.
പതിനേഴ് കമ്പനിയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ തോമസ്, സിബിച്ചന് തോമസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് കുമാര്‍ സി.ആര്, അസിസ്റ്റന്റ് എഞ്ചിനിയര്‍ ഷോബിന്‍ റെജി, തുടങ്ങിയവര്‍ പങ്കെടുത്തു.



