KeralaLatest NewsLocal news
വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ നേര്യമംഗലം ഫയർ ഫോഴ്സ് 300 അടി താഴ്ചയിൽ നിന്നും റോഡിലെത്തിച്ചു .
അടിമാലി : അടിമാലി മച്ചിപ്ലാവിൽ താമസിച്ചിരുന്ന ചെമ്പൻ കനകൻ (65)നെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വനത്തിൽ നിന്നും തേൻ ശേഖരിച്ച് മടങ്ങി വരുന്ന വഴിയാണ് അപകടം. മൃതദേഹം റോഡിൽ നിന്നും 300 അടി താഴ്ഭാഗത്ത് ഉള്ള പുഴയുടെ സമീപത്തായിട്ടാണ് കിടന്നിരുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്സ് സേനാംഗങ്ങൾ മൃതദേഹം സ്ട്രക്ചറിന്റെ സഹായത്തോടെ ചുമന്നണ് റോഡിൽ എത്തിച്ചത്. തുടർന്ന് ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു
സ്റ്റേഷൻ ഓഫീസർ വിഷ്ണു മോഹൻ. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനീഷ് കുമാർ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ വിഷ്ണു.എസ്. ഷാനവാസ് പി എം ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വിഷ്ണു കെ എസ് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഡ്രൈവർ ബേസിൽ ബാബു. ഹോം ഗാർഡ് ജിയോബിൻ ചെറിയാൻ എന്നിവരാണ് റെസ്ക്യൂ ടീമിൽ ഉണ്ടായിരുന്നത്.



