Latest NewsNational

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ ഒരു ഇന്ധന പ്രതിസന്ധി ഇവിടെയില്ലെന്നും മന്ത്രി ലോക്‌സഭയില്‍ ആവര്‍ത്തിച്ചു.

പെട്രോളിനോ ഡീസലിനോ എടിഎഫിനോ മണ്ണെണ്ണയ്‌ക്കോ ഒന്നും രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്നും എല്‍പിജിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഒരു കാരണം ഉപയോക്താക്കള്‍ ആശങ്കപ്പെട്ട് കൂട്ടതോടെ സിലിണ്ടര്‍ വാങ്ങാന്‍ ശ്രമിക്കുന്നതാണെന്നും മന്ത്രി വിശദീകരിച്ചു. ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് നാളേക്ക് കരുതിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍ പറഞ്ഞു. 45 ശതമാനം മാത്രമാണ് ക്രൂഡ് ഓയില്‍ നീക്കം ഹോര്‍മൂസ് കടലിടുക്ക് വഴി നടത്തിയിരുന്നതെന്നും ഇന്ധനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വാണിജ്യ എല്‍പിജി വിതരണം ഇന്ന് ആരംഭിക്കുമെന്നാണ് മന്ത്രി പറയുന്നത്. രാജ്യത്ത് പെട്രോളിനോ ഡീസലിനോ ദൗര്‍ലഭ്യമില്ല. എല്‍പിജി ചരക്കുകള്‍ ദിനംപ്രതി രാജ്യത്ത് എത്തുന്നു.ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള സമയമല്ല എന്നും മന്ത്രി പറഞ്ഞു. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു. എല്‍പിജി വിതരണത്തില്‍ ജനങ്ങള്‍ പരിഭ്രാന്തര്‍ എന്നും രാഹുല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!