KeralaLatest NewsLocal news

മറയൂരിൽ പാമ്പാർ പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു

മൂന്നാർ: മറയൂരിൽ പാമ്പാർ പുഴയിലെ കയത്തിൽ 2 കുട്ടികൾ മുങ്ങി മരിച്ചു. കാന്തല്ലൂർ സ്വദേശി ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സഞ്ജിത് (15) എന്നിവരാണ് മരിച്ചത്.
ബാലമുരുകനും സഞ്ജിത്തും വസ്ത്രം മാറി കയത്തിലിറങ്ങുകയായിരുന്നു.ഇവർക്കൊപ്പം എത്തിയ മറ്റൊരു കുട്ടി കരയിൽ നിന്നിരുന്നു. കയത്തിൽ ചാടിയ കുട്ടികൾ ആദ്യം മുങ്ങി പൊങ്ങി. പിന്നീട് പൊങ്ങി വരാതെ വന്നതോടെ
കരയിൽ നിന്നിരുന്നയാൾ ബഹളമുണ്ടാക്കി സമീപവാസികളെ വിവരമറിയിച്ചു.

ഈ സമയം കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിന് മറയൂരിലുണ്ടായിരുന്ന മൂന്നാർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. മറയൂർ പോലീസ് സംഘവും സ്ഥലത്തെത്തി. പിന്നീട് കയത്തിൽ നിന്നും രണ്ടു പേരെയും കരയിലെത്തിച്ചു. മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!