ദേവികുളം നിയോജക മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു

മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തില്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ദേവികുളം മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ് കളക്ടര്‍ വി എം ആര്യക്ക് മുമ്പാകെയായിരുന്നു നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. ഒന്‍പത് സ്ഥാനാര്‍ത്ഥികളില്‍ നിന്നായി 14 നാമനിര്‍ദ്ദേശ പത്രികകള്‍ വരണാധികാരിക്ക് മുമ്പാകെ ലഭിച്ചു. ലഭിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടന്നു. സൂക്ഷ്മ പരിശോധനയില്‍ ഒരു പത്രിക പോലും തള്ളിയില്ല.
എല്‍ ഡി എഫില്‍ നിന്നുള്ള എ രാജ, യു ഡി എഫില്‍ നിന്നുള്ള എഫ് രാജ എന്നിവര്‍ രണ്ട് സെറ്റും എന്‍ ഡി എയില്‍ നിന്നുള്ള എസ് രാജേന്ദ്രന്‍ മൂന്ന് സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു. ഈശ്വരന്‍, രാജേന്ദ്രന്‍ വി ബി, സെല്‍വി, മാക് പ്രിയവദനന്‍, മണികണ്ഡന്‍, ചെല്ലദുരൈ എന്നിവരും ദേവികുളം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. അഡ്വ. എ രാജ, എഫ് രാജ, എസ് രാജേന്ദ്രന്‍ എന്നിവരാണ് മണ്ഡലത്തില്‍ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍.



