KeralaLatest NewsLocal news

എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ്റെ പ്രചാരണാർത്ഥമുള്ള തിരഞ്ഞെടുപ്പ് കൺവൻഷൻ അടിമാലിയിൽ നടന്നു

അടിമാലി:ദേവികുളം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ്റെ പ്രചാരണാർത്ഥമുള്ള തിരഞ്ഞെടുപ്പ് കൺവൻഷൻ അടിമാലിയിൽ നടന്നു. എസ് രാജേന്ദ്രൻ്റെ ബി ജി പി പ്രവേശനത്തോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ ദേവികുളം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എസ് രാജേന്ദ്രൻ്റെ പ്രചാരണാർത്ഥമായിരുന്നു അടിമാലിയിൽ എൻ ഡി എ കൺവൻഷൻ സംഘടിപ്പിച്ചത്. അടിമാലി പഞ്ചായത്ത് ഹാളിൽ നടന്ന കൺവൻഷൻ മുൻ ഗോവ ഗവർണ്ണറും മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.


കൺവൻഷന് ശേഷം സ്ഥാനാർത്ഥിയുടെ റോഡ് ഷോയും നടന്നു. സ്ഥാനാർത്ഥിയും നിരവധി പ്രവർത്തകരും എൻ ഡി എ നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു. പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നാരംഭിച്ച കൺവൻഷൻ ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. കൺവൻഷനിൽ ബി ജെ പി യുടെയും എൻ ഡി എയുടെയും നേതാക്കളായ ശ്രീവിദ്യ രാജേഷ്, എൻ എസ് അനീഷ്,
വി എൻ സുരേഷ്, വി ആർ അളകരാജ്,
കെ എസ് അജി, സോജൻ ജോസഫ്, ജി ഗുരുനാഥൻ തുടങ്ങിയവർ സംസാരിച്ചു.

പ്രവർത്തകരുടെ പങ്കാളിത്തത്താൽ തിരഞ്ഞെടുപ്പ് കൺവൻഷൻ എൻ ഡി എയുടെ മണ്ഡലത്തിലെ ശക്തി പ്രകടനം കൂടിയായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!