CrimeKeralaLatest NewsLocal news

ആനച്ചാല്‍ അയ്യപ്പക്ഷേത്ര ഓഫിസ് മുറിയിലെ മോഷണം: പ്രതി പിടിയില്‍

അടിമാലി: ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയില്‍ മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയുടെ വാതില്‍ തകര്‍ത്ത് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിക്കപ്പെട്ടത്. സിസിടിവി പരിശോധനയില്‍, തങ്കമണി മരിയാപുരം സ്വദേശി  ചുഴലി മഹേഷ് എന്ന് വിളിക്കുന്നയാളാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണു സംഭവം നടന്നത്. ഓഫിസ് മുറിയുടെ തടിവാതില്‍ കല്ലുകൊണ്ടിടിച്ചു തകര്‍ത്ത് അകത്തുകയറിയാണ് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം പ്രതി മോഷ്ടിച്ചത്. പ്രതിയായ മഹേഷിനെ വെള്ളത്തൂവല്‍ പോലീസ് പീരുമേട്ടില്‍ നിന്നും പിടികൂടി. മോഷണം നടത്തിയ ശേഷം തമിഴ്‌നാട്, പാലക്കാട് തുടങ്ങിയ ഇടങ്ങളിലൂടെ ചുറ്റിസഞ്ചരിച്ച ശേഷം പീരുമേട്ടിലെത്തിയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തി കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മോഷണ ശേഷം പ്രതി ആന ച്ചാലില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ പുലര്‍ച്ചെ 3ന് മൂന്നാര്‍ പോസ്റ്റ് ഓഫിസ് കവലയില്‍ വന്നിറങ്ങിയതായും പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായ മഹേഷ് അഞ്ചിലധികം മോഷണക്കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!