LSD സ്റ്റാമ്പുകളും ഹൈബ്രിഡ് ഗഞ്ചാവുമായി രണ്ട് യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിൽ.

തൊടുപുഴ : സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് തൊടുപുഴ മണക്കാട് ഭാഗത്ത് വച്ചു നടത്തിയ പരിശോധനയ്ക്കിടെയാണ് വിൽപ്പനയ്ക്കായി കൈവശം വച്ചിരുന്ന 0.102 ഗ്രാം തൂക്കം വരുന്ന 5 LSD സ്റ്റാമ്പുകളും, 1.93 ഗ്രാം ഹൈബ്രിഡ് ഗഞ്ചാവും പിടികൂടിയത്.
കേസിൽ കണ്ണൂർ, മട്ടന്നൂർ, പരിയാരം ഭാഗം, കതിച്ചാൽ പുതിയപുരയിൽ വീട്ടിൽ അജ്നാസ് കെ ജെ (19), കൊല്ലം, കിളികൊല്ലൂർ, കാരിക്കോട് ഭാഗം, സിന്ധു ഭവൻ സജിത്ത് എസ് (23) എന്നിവരാണ് പിടിയിലായത്. തുടർന്ന് തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാഹുൽ ചന്ദ്രൻ, അനൂപ് ചന്ദ്രൻ, ആർദ്ര, എഡിസൺ മാത്യു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.



