CrimeKeralaLatest NewsLocal news
അടിപിടിക്കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിനു ശേഷം വയനാട് ജില്ലയില്‍ നിന്നും പിടിയിൽ.

ഇടുക്കി : 2013 ല്‍ പീരുമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ ഏലപ്പാറ, കുന്നുമേൽ വീട്ടില്‍ റഫീക്കിനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ മൈലാടി എന്ന സ്ഥലത്തു വച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ LP സ്ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) കണ്ടെത്തിയത്. പ്രതിയെ പീരുമേട് പോലീസിന് കൈമാറി



