ഇടുക്കി ജില്ലാ ജൂനിയര്‍ സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 11 മുതല്‍

ഇരുപ്പത്തഞ്ചാമത് ഇടുക്കി ജില്ലാ ജൂനിയര്‍ സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 11 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ രാവിലെ 10.30 ന് മുന്‍പായി വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ എത്തിച്ചേര്‍ന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇടുക്കി ജില്ലയില്‍ സ്ഥിര താമസമുളള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഈ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാം. അഞ്ച് ഗ്രൂപ്പുകളിലായി പ്രത്യേക മത്സരം ഉണ്ടായിരിക്കും. ജൂനിയര്‍ വിഭാഗത്തില്‍ 2008, 2009 വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ ഗ്രൂപ്പ് എ യിലും 2010, 2011 വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ ഗ്രൂപ്പ് ബി യിലും, 2014, 2015 വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ ഗ്രൂപ്പ് 3 വിഭാഗത്തിലുമായി പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ സ്വിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ യു.ഐ.ഡി നമ്പറും തിരിച്ചറിയല്‍ രേഖയും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ അക്വാറ്റിക് അസ്സോസിയേഷന് സെക്രട്ടറി അലന് ബേബിയുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547424141



