
അടിമാലി: പെരിയാറ്റില്‍ പതിനാറുകാരന് മുങ്ങി മരിച്ചു. ഇന്നുച്ചക്ക് ശേഷം കല്ലാര്‍കുട്ടി പനംകുട്ടിക്ക് സമീപമാണ് അപകടം നടന്നത്.കമ്പിളികണ്ടം തെക്കുമലയില്‍ എഡ്വിന് ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. നീന്തുന്നതിനിടയില്‍ എഡ്വിന് മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് വിവരം.
തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സും വെള്ളത്തൂവല്‍ പോലീസും സ്ഥലത്തെത്തി. തിരച്ചിലിനൊടുവില്‍ എഡ്വിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എഡ്വിന് മാതാപിതാക്കള്‍ക്കൊപ്പം ഇന്നലെ ബന്ധുവീട്ടില്‍ എത്തിയതായാണ് വിവരം.
അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റിലെ
സ്റ്റേഷന് ഓഫീസര്‍ ഇന്‍ ചാര്‍ജ് അനീഷ് പി ജോയി, സീനിയര്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ അഭിജിത്ത് റ്റി എ, ഫയര്‍ & റെസ്ക്യൂ ഓഫീസര്‍മാരായ സനീഷ് വി റ്റി, ജിജോ ജോണ്‍, സനീഷ് , കിഷോര്‍,. ജിനോ രാജു, ജോര്‍ജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പണിക്കന്‍കുടി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച എഡ്വിന്.



