KeralaLatest NewsLocal news

പ്രചാരണം അവസാന ലാപ്പിലേക്ക് ; ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ നാടിളക്കിയുള്ള പ്രചാരണം തുടരുന്നു

അടിമാലി: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ദിവസങ്ങളിലേക്കടുത്തു. ഇനി 2 ദിവസം മാത്രമാണ് പരസ്യ പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പ്രചാരണം അവസാന ലാപ്പിലേക്കെത്തിയതോടെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ നാടിളക്കിയുള്ള പ്രചാരണം തുടരുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ അവസാന ലാപ്പില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് മുന്നണികള്‍ മൂന്നും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്റെ റോഡ് ഷോ ഇന്ന് മൂന്നാറില്‍ നടന്നു. ബി ജെ പി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണാമലൈ റോഡ് ഷോയിലും പ്രചാരണത്തിലും പങ്കെടുക്കാന്‍ മൂന്നാറിലെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജക്കായുള്ള എല്‍ഡിവൈഎഫ് റോഡ് ഷോ നാളെ വൈകിട്ട് അടിമാലിയില്‍ നടക്കും. മൂന്നാര്‍ മേഖലയിലായിരുന്നു അഡ്വ. എ രാജ ഇന്ന് വോട്ടഭ്യര്‍ത്ഥിച്ചത്.

മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയും മണ്ഡലത്തില്‍ പ്രചാരണാവേശവുമായി മുമ്പോട്ട് പോകുകയാണ്. മൂന്നാര്‍ മേഖലയിലെ ആളുകളെ കണ്ട് എഫ് രാജ ഇന്ന് വോട്ടഭ്യര്‍ത്ഥന നടത്തി. വിവിധ യുഡിഎഫ് നേതാക്കള്‍ ഇന്ന് എഫ് രാജയുടെ പര്യടനത്തില്‍ പങ്കെടുത്തു. പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തിയതോടെ കടുത്ത ത്രികോണ മത്സര പ്രതീതിയാണ് മണ്ഡലത്തില്‍ രൂപം കൊണ്ടിട്ടുള്ളത്. മുന്നണികള്‍ മൂന്നും വിവിധങ്ങളായ വിഷയങ്ങളാണ് മണ്ഡലത്തില്‍ പ്രചാരണ വേളയില്‍ ഉയര്‍ത്തികാട്ടുന്നത്.

ഇത്തരം കാര്യങ്ങള്‍ ആര്‍ക്കനുകൂലമാകുമെന്നതനുസരിച്ചാകും മണ്ഡലത്തിലെ വിജയ പരാജയങ്ങള്‍ നിശ്ചയിക്കപ്പെടുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടം മുതല്‍ പകല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടാണ് ദേവികുളം മണ്ഡലത്തില്‍ നിലനില്‍ക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!