KeralaLatest NewsLocal news

മൂന്നാർ ഗ്യാപ്പ് റോഡിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ തെയില തോട്ടത്തിലേക്ക് മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്

മൂന്നാർ : ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. മൂന്നാർ ഗ്യാപ്പ് റോഡ് പെരിയകനാലിന് സമീപമാണ് അപകടം സംഭവിച്ചത്. മധുരയിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്നും തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. രണ്ട് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!