KeralaLatest NewsLocal news

വെള്ളമില്ലാത്ത കിണറ്റില്‍ അകപ്പെട്ട മൂങ്ങക്ക് തുണയായി അടിമാലി അഗ്നിരക്ഷാ സേന

അടിമാലി: വെള്ളമില്ലാത്ത കിണറ്റില്‍ അകപ്പെട്ട മൂങ്ങക്ക് തുണയായി അടിമാലി അഗ്നിരക്ഷാ സേന. അടിമാലി പന്ത്രണ്ടാം മൈലിലായിരുന്നു മുപ്പതടിയോളം താഴ്ച്ചയുള്ള വെള്ളമില്ലാത്ത കിണറ്റില്‍ മൂങ്ങ അകപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന മൂങ്ങക്ക് തുണയായി. സേനാംഗങ്ങള്‍ താഴ്ച്ചയേറെയുള്ള കിണറ്റില്‍ ഇറങ്ങി മൂങ്ങയെ പുറത്തെത്തിച്ചു.

അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന മൂങ്ങയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. കിണറ്റില്‍ നിന്നും രക്ഷിച്ച മൂങ്ങയെ പിന്നീട് അഗ്നിരക്ഷാ സേന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ് പി. ജോയ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മായ അരുണ്‍ പി എസ്, ജിന്‍സണ്‍ തോമസ്, ജോണ്‍സണ്‍ പോള്‍,ജോബിന്‍ ടി ജോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!