KeralaLatest NewsLocal news

മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്തംഗത്തെ കണ്ടെത്തി

മാങ്കുളം: മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്തംഗത്തെ കണ്ടെത്തി. ഇക്കഴിഞ്ഞ 22 മുതലാണ് മാങ്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡംഗമായ ധന്യ ഗണേശനെ കാണാതായെന്ന പരാതി ഉയര്‍ന്നത്. ഇത് സംബന്ധിച്ച് മൂന്നാര്‍ പോലീസില്‍ പരാതി ലഭിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തംഗത്തെ കാണാതായെന്ന പരാതി ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താന്‍ പോലീസിന് കഴിയാതെ വന്നതിനെതിരെ പ്രതിഷേധവും വിമര്‍ശനവും ഉയരുകയും ചെയ്തു.ഇതിനിടയിലാണിന്ന് കാണാതായ പഞ്ചായത്തംഗത്തെ മാങ്കുളം അമ്പതാംമൈലിന് സമീപം ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിയില്‍ നിന്നും അവശനിലയില്‍ കണ്ടെത്തിയത്.

ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ പഞ്ചായത്തംഗത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും പോലീസും നാട്ടുകാരും പഞ്ചായത്തംഗങ്ങളുമടക്കം ചേര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയില്‍ പഞ്ചായത്തംഗത്തെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!