
കരിമണ്ണൂർ വില്ലേജ്, പന്നൂർ പാറക്കൽ വീട്ടിൽ രാകേഷ് പി ആർ(37) നെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശാനുസരണം കരിമണ്ണൂർ പോലീസ് സബ് ഇൻസ്പെക്ടർമാരായ ജയിസ് മാത്യു, ചന്ദ്രബോസ് പി കെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രജനീഷ് അഗസ്റ്റിൻ, സിന്ധു മോൾ കെ റ്റി , ഷാനവാസ് എൻ, സിവിൽ പോലീസ് ഓഫീസർ അമ്പിളി പ്രസന്നൻ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.



