BusinessKeralaLatest NewsLocal news

റ്റോയിസുകളുടെ വിപുലവും വൈവിധ്യവുമാര്‍ന്ന ശേഖരവുമായി അടിമാലിയില്‍ എ ബി സി ഡി ദ ഫസ്റ്റ് സ്റ്റെപ്പെന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു

അടിമാലി: റ്റോയിസുകളുടെ വളരെ വലിയ ശേഖരമൊരുക്കിയാണ് അടിമാലിയിൽ എ ബി സി ഡി ദ ഫസ്റ്റ് സ്റ്റെപ്പ് തങ്ങളുടെ ആറാമത്തെ ഷോപ്പ് തുറന്നിട്ടുള്ളത്. അടിമാലി ടൗണിൽ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പാർക്കിംഗ് സൗകര്യത്തോടെ ദേശിയ പാതയോരത്ത് വിശാലമായ സ്ഥല സൗകര്യമൊരുക്കിയാണ് ഷോപ്പ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇലക്ട്രിക് സ്കൂട്ടറുകൾ,ഇലക്ട്രിക് ജീപ്പുകൾ,സോഫ്റ്റ് ടോയ്സ്,ഹോട്ട് വീൽസ്,ഡൈ കാസ്റ്റ് കാർസ്,ബാറ്ററി റ്റോയിസ്,റൈഡോൺസ്,സൈക്കിൾസ് എന്നിവക്കൊപ്പം
ന്യൂ ബോൺസ് ഐറ്റംസിൻ്റെയും വലിയ ശേഖരം എ ബി സി ഡി ദ ഫസ്റ്റ് സ്റ്റെപ്പിൽ ഒരുക്കിയിട്ടുണ്ട്.

49 രൂപ മുതൽ ഇരുപത്തയ്യായിരം രൂപ വരെ പ്രൈസ് റേഞ്ചിൽ വരുന്ന റ്റോയിസുകൾ കുട്ടികളുടെയും മുതിർന്നവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. റ്റോയിസ് നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനികളായ ബാർബി,ബേബി,
റ്റോറ്റ് സി,സിസിഎ തുടങ്ങിയ കമ്പനികളുടെ റ്റോയിസുകളും ഷോപ്പിൽ എത്തിച്ചിട്ടുണ്ട്. പസിൽസ്,ബോഡ് ഗെയിസ്‌,ക്രാഫ്റ്റ് ഐറ്റംസ്,റിമോർട്ട് കാറുകൾ,ഗൺ ഐറ്റംസ് എന്നിവയും എ ബി സി ഡി ദ ഫസ്റ്റ് സ്റ്റെപ്പിലൂടെ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

സ്ഥാപനത്തിൻ്റെ ആദ്യ വിൽപ്പന ചടങ്ങിലുൾപ്പെടെ അടിമാലിയിലെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ, സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ കൂടി മനസ്സ് കീഴടക്കുന്ന റ്റോയിസുകളുടെ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്ഥാപന മാനേജ്മെൻ്ററിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!