KeralaLatest News

ട്രാഫിക് പിഴകളിൽ 50% ഇളവുമായി MVD! ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി; ഓഫാർ ഇന്ന് അവസാനിക്കും


ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറയ്ക്കുന്ന എംവിഡിയുടെ ‘അമ്നസ്റ്റി സ്കീം 2026’ ഇന്ന് അവസാനിക്കും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇപ്പോൾ 250 രൂപ മാത്രം അടച്ചാൽ മതിയാകും.

ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകളും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിയ ചലാനുകളും വേഗത്തിൽ പരിഹരിക്കാൻ ഈ ആനുകൂല്യം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഇളവ് ബാധകമാണ്.

വേർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയ പരിധിക്കുള്ളിൽ അടയ്ക്കാത്ത ചലാനുകൾ 50% ഇളവിൽ തീർപ്പാക്കാം. കോടതി നേരിട്ട് പരിഗണിക്കുന്ന കേസുകൾക്ക് ഇളവ് ബാധകമല്ല. പോർട്ടൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പിഴ അടയ്ക്കാൻ കഴിയാത്തവർക്കും അദാലത്ത് ആശ്വാസമാകും. പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 27 മുതൽ 30 വരെ കൊച്ചി കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ പ്രത്യേക അദാലത്ത് നടന്നു.

.


രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പരാതികൾ അറിയിക്കാനും പിഴയടയ്ക്കാനും സൗകര്യമൊരുക്കി. ഇതിനുപുറമെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഓൺലൈനായി ഇളവുകളോടെ പിഴയടയ്ക്കാവുന്നതാണ്. ഏപ്രിൽ 30-ന് ശേഷം പിഴത്തുക മുഴുവനായി തന്നെ അടയ്‌ക്കേണ്ടി വരുമെന്നതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!