KeralaLatest News

ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴ; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ഈ മാസം ഇന്ത്യയിലുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

നിരവധി പ്രദേശങ്ങളില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും.

ഈ മാസത്തെ മഴ ദീര്‍ഘകാല ശരാശരിയുടെ 110 ശതമാനം കവിയുമെന്നാണ് പ്രവചനം. 1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തിലെ മഴയുടെ എല്‍പിഎ ഉത്തരേന്ത്യയിലും രാജ്യത്തുടനീളവും 64.1 മില്ലിമീറ്ററാണ്.

ഇതുവരെ ലഭിക്കാത്ത മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രവചനം. അങ്ങനെയാണെങ്കില്‍ നിലവിലെ ഉയര്‍ന്ന താപനിലയ്ക്ക് ആശ്വാസം നല്‍കുമെന്നും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ ലഘൂകരിക്കാനും സാധ്യതയുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!