വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം, അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

LPG സിലിണ്ടർ വില വർധനവിൽ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. നടപടി അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പിബി. ഉപഭോക്താക്കൾക്ക് മേലെയുള്ള ഭാരവും പണപ്പെരുപ്പവും വർദ്ധിക്കുമെന്ന് സിപിഐഎം പിബി ചൂണ്ടിക്കാട്ടി. ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനും ഇടവരും.വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു.തൊഴിലാളികളെ പിരിച്ചുവിടുന്നത് ആശങ്കാജനകമാണെന്നും അഞ്ച് കിലോയുള്ള സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചത് അതിഥി തൊഴിലാളികളെ ബാധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
മോദി സർക്കാരിന്റേത് സാധാരണണക്കാർക്കെതിതിരായ സമീപനമാണെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില വിലവർധിപ്പിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം.വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികളുടെ സമ്മർദ്ദം ശക്തമായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നീക്കം. വോട്ടെണ്ണൽ പൂർത്തിയായി കഴിഞ്ഞാൽ വില കേന്ദ്രം കുത്തനെ ഉയർത്തിയേക്കും. അതേസമയം വിമാന ഇന്ധന പ്രതിസന്ധിയെ തുടന്ന് എയർ ഇന്ത്യ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്



