KeralaLatest NewsLocal news

ദേവികുളം നിയോജക മണ്ഡലത്തിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

അടിമാലി : ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ എന്ന പോലെ ദേവികുളത്തും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പഴയ മൂന്നാറിലെ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും ആദ്യം പോസ്റ്റൽ വോട്ടുകളാകും എണ്ണുക.215 പോളിംഗ് കേന്ദ്രങ്ങളായിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ് ഘട്ടത്തിൽ ക്രമീകരിച്ചിരു
ന്നത്.സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയടക്കം ദേവികുളം മണ്ഡലത്തിലാണ്.

12 പഞ്ചായത്തുകളും 2 ബ്ലോക്ക് പഞ്ചായത്തുകളും 4 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും മണ്ഡലത്തിൻ്റെ ഭാഗമാണ്. 77.87 ശതമാനമായിരുന്നു ദേവികുളം മണ്ഡലത്തിൽ ഇത്തവണത്തെ പോളിംഗ്. ഒരു ലക്ഷത്തി പതിനായിരത്തിലധികം ആളുകൾ ഇത്തവണ മണ്ഡലത്തിൽ വോട്ട് ചെയ്തു.സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ ശേഷം കാൽ ലക്ഷത്തിൽ അധികം വോട്ടർമാരുടെ കുറവ് മണ്ഡലത്തിൽ ഉണ്ടായി. നിലവിൽ എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റാണ് ദേവികുളം. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തിൽ കഴിഞ്ഞ തവണ എൽ ഡി എഫ് വിജയിച്ചത്.ഇത്തവണ മൂന്ന് മുന്നണികളും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!