
അടിമാലി : മാങ്കുളത്ത് ജനവാസ മേഖലയില്‍ കാട്ടുപന്നി ആക്രമണം. മാങ്കുളം കോഴിയാളക്കുടി സ്വദേശിനി വാന്‍മതിയെ (32) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റ യുവതിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.



