ദേവികുളം സ്പെഷ്യൽ തഹസിൽദാർ ഓഫീസ് കവാടത്തിൽ ഏഴു കുടുംബങ്ങളുടെ രാപ്പകൽ സമരം

അടിമാലി : 2024 ജൂൺ 25 ആം തീയതി പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നാർ ലക്ഷം നഗറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാൾ മരണപ്പെടുകയും,തുടർന്ന് ഈ മേഖലകളിലെ അപകട സാധ്യതയുള്ള കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരൂന്നു. മഴ മാറിയ ശേഷം കുടുംബങ്ങളെ ക്യാമ്പിൽ നിന്ന് മാറാൻ നിർദ്ദേശം നൽകിയപ്പോൾ തങ്ങൾക്ക് സ്ഥിരമായി ഒരു പുനരധിവാസം ഉറപ്പാക്കാതെ മാറില്ലെന്ന നിലപാടിൽ പ്രതിഷേധവുമായി മൂന്നാർ ടൗണിൽ സമരവും നടത്തി.
തുടർന്ന് അധികൃതർ സമര സ്ഥലത്തേക്ക് എത്തി പുനരധിവാസം വേഗത്തിൽ ആക്കാം എന്ന് ഉറപ്പുനൽകി കുടുംബങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും തങ്ങൾക്ക് അധികൃതർ നൽകിയ വാക്ക് പാലിക്കാതെ വന്നതോടെയാണ്
കഴിഞ്ഞ ദിവസം മൂന്നാർ എംജി നഗറിന്സ മീപം സർക്കാർ ഭൂമിയിൽ ഏഴു കുടുംബങ്ങൾ ഷെഡ് വെച്ച് താമസം തുടങ്ങിയത്..
സ്ഥലത്ത് എത്തിയ സ്പെഷ്യൽ തഹസിൽദാറും സംഘവും സർക്കാർ ഭൂമി കയ്യെറി നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കി.
ഷെഡുകൾ പൊളിച്ചതിൽ പ്രതിഷേധിച്ചാണ് കുടുംബങ്ങൾ മൂന്നാർ സ്പെഷ്യൽദാർ തഹസിൽദാർ ഓഫീസിനു മുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത്
സമരത്തിന് പിന്തുണയുമായി ബിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. വൻകിട കയ്യേറ്റങ്ങൾക്ക് മാത്രമാണ് റവന്യൂ അധികൃതർ അനുവാദം നൽകുന്നതെന്നും അതുകൊണ്ട് സമരം ശക്തമാക്കുമെന്നും ബിജെപി പ്രവർത്തകരും പ്രതികരിച്ചു,
അതേസമയം സർക്കാർ ഭൂമിയിലെ കയ്യേറ്റം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് റവന്യൂ അധികാരികൾ



