KeralaLatest NewsLocal news

വി. മൂറോൻ അഭിഷേക കൂദാശ ഇന്നും നാളെയും

അടിമാലി: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അടിമാലി സെന്റ് പീറ്റേഴ്സ്, സെന്റ് പോൾ സെഹിയോൻ അരമനപ്പള്ളിയുടെ വി. മൂറോൻ അഭിഷേക കൂദാശ മെയ് 12 ,13 തീയതികളിൽ നടക്കുമെന്ന് ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് നാലുമണിക്ക് കൊടി ഉയർത്തും. അഞ്ചിന് ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കും മെത്രാപ്പോലീത്തമാർക്കും അടിമാലി സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സ്വീകരണം നൽകും .

തുടർന്ന് 5 .40 ന് അരമന പള്ളിയിലേക്ക് സ്വീകരണവും 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും നടക്കും. 6 .30ന് ആബൂൻ മോർ ഡോ.ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വി. മൂറോൻ അഭിഷേകകൂദാശക്ക് കാർമികത്വം വഹിക്കും. തുടർന്ന് 8.15 ന് പൊതു സമ്മേളനം നടക്കും. പൊതുസമ്മേളനം ആബൂൻ മോർ ഡോ.ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതാ മെത്രാൻ മാർ . ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. ചടങ്ങിൽ എംപി ഡീൻ കുര്യാക്കോസ്, നിയുക്ത എംഎൽഎ എഫ് രാജ , കോതമംഗലം നിയുക്ത എംഎൽഎ ഷിബു തെക്കുംപുറം, ഇടുക്കി നിയുക്ത എംഎൽഎ റോയ് കെ. പൗലോസ് , തുടങ്ങി വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും . തുടർന്ന് സ്നേഹവിരുന്ന് നടക്കും . മെയ് 13 ന് രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 30ന് ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസിന്റെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടക്കും. തുടർന്ന് ആശിർവാദവും സ്നേഹവിരുന്നും നടക്കും. പത്രസമ്മേളനത്തിൽ ഫാ. ഐസക് എബ്രഹാം മേനോത്ത്മാലയിൽ കോർ എപ്പിസ്കോപ്പ, ഫാ. മത്തായി കുളങ്ങരക്കൂടി, ഫാ.എൽദോസ് ആര്യപ്പിള്ളിയിൽ ഫാ. മാത്യൂസ് കാട്ടിപ്പറമ്പിൽ , ഫാ. റോയി മാനിക്കാട്ട് ,ഫാ. ജോം കാരുകുഴിയിൽ, പള്ളി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .

ചിത്രം: സെന്റ് പീറ്റേഴ്സ്, സെന്റ് പോൾസ് മൗണ്ട് സെഹിയോൻ അരമന പള്ളി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!