Latest News
പൈനാവിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി : രണ്ടു ഹോട്ടലുകൾക്കെതിരെ നിയമ നടപടി…

ഇടുക്കി : ഇടുക്കി പൈനാവ് ഭാഗത്തുള്ള ഹോട്ടലുകളിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ രണ്ടു ഹോട്ടലുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു.

പരിശോധനയിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ രാമനാഥ്, ആർഡിഒ ഓഫീസ് ഉദ്യോഗസ്ഥരായ ഫെലിക്സ്, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.



