KeralaLatest NewsLocal news

ഇടുക്കി എംഎൽഎ റോയി കെ പൗലോസ് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി

ഇടുക്കി : തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇടുക്കി എംഎൽഎ റോയി കെ പൗലോസ് വോട്ടർമാരോട് നന്ദി അറിയിക്കുന്നതിനായി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി . കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയിൽ നിന്നും ആരംഭിച്ച പര്യടനം വൈകിട്ട് പാറത്തോട്ടിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ ആണ്എം എൽഎയെ സ്വാഗതം ചെയ്യാൻ തടിച്ചു കൂടിയത് .തനിക്ക് വോട്ട് ചെയ്തവരോട് നന്ദി അറിയിക്കുകയും ഒരു ജനപ്രതിനിധിയെന്ന നിലയിൽപൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ലെന്നും നടപ്പിലാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ ജനങ്ങൾക്ക് നൽകുകയുള്ളൂവെന്നും ഗ്രാമങ്ങളിലെ ജനകീയ പ്രശ്നങ്ങൾക്ക് പൂർണ്ണമായും പരിഹാരം കാണാൻ പരിശ്രമിക്കുമെന്നും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ എം എൽ എ പറഞ്ഞു.

ഇടുക്കി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വർഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും എം എൽ എ പറഞ്ഞു .സാധരണക്കാരേയും പാവപ്പെട്ടവരേയുംദ്രോഹിക്കുന്ന വിധത്തിൽബാങ്കുകളും, സഹകരണ സ്ഥാപനങ്ങളും നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും റോയി കെ പൗലോസ് ആവശ്യപ്പെട്ടു.

യുഡിഫ് മണ്ഡലം ചെയർമാൻ ലിനിഷ് ആഗസ്റ്റിൻ ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കെ ആന്റണി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോഹനൻ നായർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,CK പ്രസാദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മോളി ജോയി, യുഡിഫ് മണ്ഡലം കൺവീനർ ജോബി പേടിക്കട്ടുകുന്നേൽബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാബു കെ ജെ യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി മഹേഷ്‌ മോഹൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സലു ജോസ് മുളഞ്ചിറ ബ്ലോക്ക്‌, ത്രിതല പഞ്ചായത്ത് മെമ്പർമാർ ഡിസിസി ഭാരവാഹികൾ ബ്ലോക്ക് ഭാരവാഹികൾ ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!