ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും; സംഘത്തിൽ 30 ഓളം പൊലീസുകാർ

പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കന്റോൺമെന്റ് ACP യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. നാല് SHO മാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.അതേസമയം, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകൾ കഴിഞ്ഞ ദിവസം സിപിഐഎം നേതാക്കൾ സന്ദർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആക്രമണം ആസൂത്രിതമെന്ന് ഇ ഡി ആരോപണം. സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഇ ഡി നിലപാട്.ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച് വിധി പറയും. അതുവരെ സിഎംആർഎല്ലിനെതിരെ നടപടികൾ പാടില്ലെന്ന് കോടതി നിർദേശമുണ്ട്. ഹർജിയിൽ കക്ഷിയല്ലാത്ത വീണ ടി ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെങ്കിലും വെള്ളിയാഴ്ച് വരെ കാത്തിരിക്കാനാണ് തീരുമാനം



