KeralaLatest NewsLocal news
മുന്തിരിത്തോട്ടത്തിനുള്ളിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മാതൃക സഞ്ചാരികളെ ആകർഷിക്കുന്നു.

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുന്നതിന് മുമ്പ് ജലസേചന സൗകര്യമില്ലാതെ വരണ്ട് കിടന്ന തമിഴ്നാട് ഗ്രാമങ്ങൾ, ഇവരുടെ ജീവിതം … എന്നിവയെല്ലാമാണ് കവാടത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഉള്ളിൽ, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനിയർ ജോൺ പെന്നി ക്വിക്കിൻ്റെ കൂറ്റൻ പ്രതിമ. പിന്നിൽ അണക്കെട്ട്. മറുവശത്ത്, മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നപെൻസ്റ്റോക്ക് പൈപ്പുകൾ . ഒപ്പം അണക്കെട്ടിന്റെ നിർമ്മാണ കാലത്തെ അപൂർവ്വ ചിത്രങ്ങൾ ….
മുല്ലപെരിയാറിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുകയാണ് ഇവിടെ . മുല്ലപെരിയാർ വെള്ളം എത്തിയതോടെ പച്ചപ്പണിഞ്ഞ തമിഴ്നാടൻ കൃഷിയിടങ്ങൾ, വിവിധ കൃഷികൾ…. അങ്ങനെ മുല്ലപെരിയാർ അണക്കെട്ടും ഇതോടനുബന്ധിച്ചുള്ള മറ്റു കാഴ്ചകളും സഞ്ചാരികൾക്കും ഗവേഷകർക്കുമായി കമ്പത്ത് തയ്യാറായിക്കഴിഞ്ഞു..



