KeralaLatest NewsLocal news

മൂന്നാർ വാഗുവരൈ എസ്റ്റേറ്റിൽ കുടിയൊഴിപ്പിക്കൽ ശ്രമം :പ്രതിഷേധം

മൂന്നാർ :.കഴിഞ്ഞ ദിവസമാണ് മൂന്നാർ വാഗുവരൈ എസ്റ്റേറ്റ് കമ്പനി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പനി തൊഴിലാളിയായിരുന്ന കാളിദാസനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ബിജെപി ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെ.ഡി.എച്ച്.പി കമ്പനി റീജനൽ ഓഫീസിലേക്ക് നടന്ന പ്രതിഷേധ സമരം ബി എം എസ് സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ കുറെ നാളുകളായി കാളിദാസന് ശാരീരിക അസ്വസ്ഥതകൾ മൂലം കമ്പനിയിൽ ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ കമ്പനിയിൽ ചെറിയ ജോലികൾ നൽകണമെന്ന ആവശ്യം കാളിദാസൻ കമ്പനിയെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കാളിദാസൻ വീട്ടിൽ ഇല്ലാത്തത് അവസരത്തിൽ കമ്പനി മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള ആളുകൾ വീട്ടിലെത്തുകയും സാധന സാമഗ്രികൾ അടക്കം പൂട്ടി വെക്കുകയും വീടിനുള്ളിൽ പ്രവേശം വിലക്കുകയും ചെയ്തത്. ഇതിനെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധ സമരത്തിൽ ഇടുക്കി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് കുമാർ , ദേവികുളം മണ്ഡലം ജനറൽ സെക്രട്ടറി തമ്പിദുരൈ, മണ്ഡലം ട്രഷറർ രഞ്ജിത്ത് മുനിയമ്മ, ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കനക രാജൻ തുടങ്ങി ബി എം എസ് , ബിജെപി ഭാരവാഹികൾ യുവമോർച്ച ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!