CrimeLocal news

ഓപ്പറേഷൻ തൂഫാൻ : രാജാക്കാട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ച ഉണക്കക്കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിൽ

രാജാക്കാട്: സംസ്ഥാന വ്യാപകമായി ലഹരിമാഫിയ സംഘങ്ങൾക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാജാക്കാട് പോലീസ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത് . കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ രാജാക്കാട് വില്ലേജിലെ മമ്മട്ടിക്കാനം കരയിലായിരുന്നു സംഭവം.


കുത്തുങ്കൽ – മമ്മട്ടിക്കാനം റോഡിലൂടെ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി വരികയായിരുന്ന പൊലീസ് വാഹനം കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് രാജാക്കാട് പോലീസ് ഉദ്യോഹസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ദേഹപരിശോധനയിലാണ് പ്രതിയുടെ പാൻ്റ്സിന്റെ പോക്കറ്റിൽ നിന്നും പേപ്പറിൽ പൊതിഞ്ഞ നിലയിൽ വിൽപനയ്ക്കായി സൂക്ഷിച്ച ഉണക്കക്കഞ്ചാവ് കണ്ടെടുത്തത്.

ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും രാജാക്കാട് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!