പരിസ്ഥിതി ദിനാഘോഷം: മരങ്ങളുടെ തുടര്‍പരിപാലനത്തിന് പ്രത്യേക ജാഗ്രത വേണം: റോയ് കെ. പൗലോസ് എംഎല്‍എ
ഇടുക്കി : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വെള്ളാപ്പാറയിലെ വനം വകുപ്പ് ഡോര്‍മിറ്ററിയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ട് റോയ് കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനം വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുന്ന മരങ്ങളുടെ സംരക്ഷണവും തുടര്‍ പരിപാലനവും ഉറപ്പാക്കണമെന്ന് എംഎല്‍എ പറഞ്ഞു. പലപ്പോഴും മരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന് വില്‍സണ്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭ തങ്കച്ചന്, ടിന്റു സുഭാഷ്, ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. വിപിന്‍ ദാസ്, ജനപ്രതിനിധികള്‍, ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, വൈല്‍ഡ് ലൈഫ് വിഭാഗം, വനം വിജിലന്‍സ് വിഭാഗം – നഗരംപാറ, ഇടുക്കി റെയ്ഞ്ച് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ശലഭോദ്യാനത്തിന്റെ നിര്‍മ്മാണോദ്ഘാടനം, സര്‍പ്പ വളന്റിയേഴ്സിന് കിറ്റ് വിതരണം, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും നടന്നു.



