CrimeKeralaLatest News

ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

തൂഫാന്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതുവരെ 795 പേര്‍ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. (Operation Thoofan)തൂഫാന്‍ ഇന്റലിജന്‍സ് എന്ന പേരില്‍ മയക്ക്മരുന്നിന്റെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് കൈമാറാം. മൂന്ന് നമ്പര്‍ വഴി വിവരങ്ങള്‍ കൈമാറാം.

9497979794, 9497927797, 9995966666 എന്നിവയാണ് നമ്പരുകള്‍. വിവരങ്ങള്‍ നല്‍കുന്നവരുടെ സ്വകാര്യത സംരക്ഷിക്കും. കേരളത്തെ ട്രഗ് ഫ്രീ സംസ്ഥാനമാക്കി മാറ്റും. ഒരുപാട് പേര്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നു. ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായ നടപടിയും സ്വീകരിക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ ഡി ഹണ്ടിന്റെ തുടര്‍ച്ചയും ഉണ്ടാകും.

828 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 795 പേരുടെ അറസ്റ്റ് രേഖപ്പെടുതി. 625 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 48. 49 കിലോ കഞ്ചാവ്, 0.136 കിലോ ഹാഷിഷ് ഓയില്‍, 480 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. 60 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു – അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളിന്റെ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും വില്‍ക്കുന്നവരെ കര്‍ശനമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലും പുകയില ഉത്പന്നങ്ങളും നിരോധിത മയക്കുമരുന്നോ വില്‍ക്കാന്‍ പാടില്ല. ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് ഇത്തരം വില്‍പനകള്‍ നടക്കുന്നത്. പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുദ്ധ സംഘമാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനപ്പെട്ട രണ്ടു കണ്ണികള്‍ പൊലീസ് പിടിയിലായി.

പന്തളത്ത് രജിസ്റ്റര്‍ ചെയ്ത കേസ് നൈജീരിയന്‍ പൗരന്‍, സാമുവല്‍ , ഡല്‍ഹി നിന്ന് പിടിയിലായി. പെരിനാട് രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍സീന സന്താന്‍ സൂസന്‍ എന്ന വിദേശ വനിതയെയും ബംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. വിദേശത്ത് നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഉറവിടത്തിലെ രണ്ടു കണ്ണികളാണിവര്‍. വലിയ നേട്ടമായി കണക്കാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങള്‍ – അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!