KeralaLatest News

നടൻ സലിം കുമാർ അന്തരിച്ചു

നടൻ സലിം കുമാർ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു. ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാർ.

മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാർ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്.

ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടൻ എന്ന നിലയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാർ.

സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബുവിലെ വൃദ്ധനായ അത്തർ വിൽപ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും സലിംകുമാർ പ്രതിഭ തെളിയിച്ചു.

‘കറുത്ത ജൂതന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ‘കമ്പാർട്ട്‌മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങളും സലിംകുമാർ സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ആത്മകഥാപരമായ കുറിപ്പുകളും രചിച്ചു.സുനിതയാണ് ഭാര്യ. ചന്തു, ആരോമൽ എന്നിങ്ങനെ രണ്ടു മക്കൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!