KeralaLatest NewsLocal news

അടിമാലി പ്രസ് ക്ലബ്ബിൽ നിന്നും പിരിയുന്ന മാധ്യമ പ്രവർത്തകർക്ക് സഹപ്രവർത്തകർ യാത്ര അയപ്പ് നൽകി.

അടിമാലി: അടിമാലി പ്രസ് ക്ലബ്ബിൽ നിന്നും പിരിയുന്ന മാധ്യമപ്രവർത്തകർക്ക് സഹപ്രവർത്തകർ യാത്ര അയപ്പ് നൽകി.
ദീർഘകാലം അടിമാലി പ്രസ് ക്ലബ്ബ് അംഗങ്ങളും ഭാരവാഹികളുമായിരുന്ന ഇടുക്കിവിഷൻ റിപ്പോർട്ടർ അഖിൽ രാമചന്ദ്രൻ, മീഡിയാ നെറ്റ് റിപ്പോർട്ടർ എസ് സെൽവ രാജ് എന്നിവർക്കാണ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് ഒരുക്കിയത്. ഇരുവരും പ്രസ് ക്ലബ്ബിൽ നിന്നും പിരിയുന്ന സാഹചര്യത്തിലാണ് യാത്ര അയപ്പ് ഒരുക്കിയത്.പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു.

.


പിരിഞ്ഞ് പോകുന്ന അംഗങ്ങൾക്ക് സഹപ്രവർത്തകർ സ്നേഹോപഹാരം ഒരുക്കി. സ്നേഹ വിരുന്നും നടന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി സജീവ് മാധവൻ, കെ എസ് ബോസ്, സലിം കുളത്തായി, ബിജു ലോട്ടസ്, വാഹിദ് അടിമാലി, വി ആർ സത്യൻ, റ്റി കെ സുദേഷ് കുമാർ, കെ എസ് അനുമോദ്, ജെജിൻ മാത്യു, ജെ ബി എം അൻസാർ, നാസർ, സിജോ പുല്ലൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!