
മൂന്നാർ : കാട്ടാനശല്യത്തിനു പുറമേയാണ് മൂന്നാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ വൈകുന്നേരമാണ് സൈലന്റ് വാലി റോഡിൽ ഗൂഡാർവേലയ്ക്ക് സമീപം യാത്രാസംഘം കടുവയെ കണ്ടത്.
മൂന്നാറിൽ നിന്ന് ഗൂഡാർവേലയിലേക്ക് പോകുന്നതിനിടെയാണ് യാത്രാസംഘത്തിന് മുന്നിൽ കടുവ പ്രത്യക്ഷപ്പെട്ടത്. കടുവയെ കണ്ടതോടെ യാത്രാസംഘം മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി.



