
രാജകുമാരി: ദേവികുളം റേഞ്ചിന്റെ കീഴിലുള്ള ചതുരംഗപ്പാറ വില്ലേജിൽ കള്ളിപ്പാറ ഭാഗത്ത് ഫോറസ്റ്റ് സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ 20,00,000/- രൂപ വിലവരുന്ന മണ്ണ് മാന്തി യന്ത്രം ആണ് കഴിഞ്ഞ ദിവസം പുലർച്ചെ പ്രതികൾ മോഷ്ടിച്ചു കടത്തിയത്.
സംഭവത്തിൽ മഞ്ഞക്കുഴി കണ്ണൻകുളങ്കരയിൽ വീട്ടിൽ ബേസിൽ,
പടയാട്ടിൽ വീട്ടിൽ ഷാൽബിൻ,
പൂപ്പാറ കുളപ്പാറച്ചാൽ കുരുവിളാസിറ്റി എഡാട്ട് വീട്ടിൽ അജിൽ, ബൈസൺവാലി മരുത്വാംപറമ്പിൽ ബിബിൻ സിബി എന്നിവരാണ് പിടിയിലായത്.
ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രതികളെ തടഞ്ഞുവെക്കുകയും തുടർന്ന് നെടുങ്കണ്ടം സർക്കിൾ ഇൻസ്‌പെക്ടർ ഷൈൻ കുമാറിന്റെയും സബ് ഇൻസ്‌പെക്ടർ ഷിബു മോഹൻ വി.എസിന്റെയും നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



