
ഇന്ന് രാവിലെയായിരുന്നു മൂന്നാർ ചൊക്കനാട് പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊക്കനാട് ഈസ്റ്റ് ഡിവിഷനിൽ താമസിക്കുന്ന ശശികുമാർ എന്ന് വിളിക്കുന്ന ശാന്തകുമാറിന്റെ മൃതദേഹം ആണ് കണ്ടത്. മൃതദേഹത്തിന് മൂന്ന് നാല് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ആത്മഹത്യയവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശശികുമാർ സഹോദരിയുടെ വീട്ടിലെത്തുകയും തിരികെ പോകുകയും ചെയ്ത്. അതിനുശേഷം ശശികുമാറിനെ ആരും കണ്ടട്ടില്ല. പിന്നീടാണ് മൃതദേഹം ചൊക്കനാട് പുഴയിൽ കണ്ടത്. ദേവികുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.



