KeralaLatest NewsLocal news

നേര്യമംഗലം ആറാംമൈലില്‍ പെരുമ്പാവൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

നേര്യമംഗലം ആറാംമൈലിലെ വനമേഖലയിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ നാല്‍പ്പത്തൊന്‍പതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ വെങ്ങോല വട്ടപറമ്പ് വീട്ടില്‍ ജിബു ജോണ്‍ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

താന്‍ നില്‍ക്കുന്ന ലൊക്കേഷന്‍ മൊബൈല്‍ ഫോണ്‍ വഴി വീട്ടുകാര്‍ക്ക് അയച്ചു നല്‍കിയ ശേഷമാണ് ജിബു ജീവനൊടുക്കിയത്. മെസ്സേജ് കണ്ട് പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ നേര്യമംഗലം ആറാംമൈലിലെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദേശവാസിയായ ഒരാളാണ് വനത്തിനുള്ളില്‍ ജിബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കടബാധ്യതയെത്തുടര്‍ന്നാണ് ജിബു ഈ തീരുമാനമെടുത്തതെന്നാണ് ബന്ധുക്കളുടെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!