CrimeKeralaLatest News

ശ്രീകാര്യത്ത് 17 കാരനെ കൊലപ്പെടുത്തിയ സംഭവം; ശരീരം കരിയിലയിൽ പൊതിഞ്ഞ നിലയിൽ, പാങ്ങപ്പാറയിലേക്ക് ഇൻസ്റ്റാ കാൾ വഴി വിളിച്ചു വരുത്തി

തിരുവനന്തപുരത്ത് കാണാതായ ശ്രീകാര്യം പാങ്ങപ്പാറ സ്വദേശിയായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരു പെൺകുട്ടി ഉൾപ്പടെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. പ്രതിയായ പതിനേഴുകാരന് പുറമെ, സുഹൃത്തായ പെൺകുട്ടിയും ഗൂണ്ടാ ലിസ്റ്റിലുള്ള ഇരുപത്തൊന്നുകാരനും കസ്റ്റഡിയിൽ ആണ്. പൊലീസ് ഒരു വിവരവും അറിയിക്കുന്നില്ലെന്ന് അഭിറാമിന്റെ ബന്ധുക്കൾ ആരോപിച്ചു. കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇന്നലെ തന്നെ പ്രതിയെ പിടികൂടിയെങ്കിലും പൊലീസ് വിട്ടയക്കുകയായിരുന്നു. തുടർന്ന് രാവിലെ വിളിച്ചു വരുത്തുകയായിരുന്നു.

നിലവിലെ അന്വേഷണത്തിൽ പരാതിയില്ല പക്ഷെതെളിവുകൾ ലഭിച്ചത് കൊണ്ടല്ലേ ഇന്നലെ പൊലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ അഭിരാമിനെ ചിലപ്പോൾ രക്ഷിക്കാമായിരുന്നുവെന്ന് കൊല്ലപ്പെട്ട അഭിരാമിന്റെ ബന്ധു ശ്രീജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു.പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. പിടിയിലായ ശ്രീകാര്യം സ്വദേശി ഉമർ (22) ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.എം ഡി അഭിറാമിന്റെ മൃതദേഹം പേരൂർ അംഗനവാടിക്ക് സമീപത്ത് നിന്നാണ് ലഭിച്ചത്. വാഴത്തോട്ടത്തിനിടയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരം കരിയിലയിൽ പൊതിഞ്ഞ് പാതിവസ്ത്രത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ അഭിറാമിനെ വിളിച്ച് പാങ്ങപ്പാറയില്‍ വരാന്‍ പറഞ്ഞതായാണ് വിവരം. അങ്ങനെയാണ് അഭിറാം പാങ്ങാപ്പാറയില്‍ പോയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!