CrimeKeralaLatest News

ശ്രീകാര്യത്ത് നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയി കൊലപാതകം. കഴിഞ്ഞദിവസം കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം (17) മൃതദേഹമാണ് പറമ്പിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ മൂന്നുമണിയോടുകൂടി കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു.രാത്രി ആയപ്പോഴേക്കും ഫോൺ വിളിച്ചു ഉടനെ എത്തുമെന്ന് പറഞ്ഞു.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത സ്വീകാര്യം പൊലീസ് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചില്ല. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ അഭിറാമിനെ വിളിച്ച് പാങ്ങപ്പാറയിലേക്ക് വരാൻ പറഞ്ഞതായാണ് വിവരം.അങ്ങനെയാണ് അഭിറാം പാങ്ങപ്പാറയിലേക്ക് പോയത്. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!