Latest NewsLocal news

കമ്പിളികണ്ടം മിനി സ്റ്റേഡിയം ടർഫ് ശിലാസ്ഥാപനവും പൊതുസമ്മേളനവും ഇന്ന് നടക്കും

അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് കായിക പരിശീലനത്തിനായി കമ്പിളികണ്ടം മിനി സ്റ്റേഡിയം ടർഫിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി യുവജനങ്ങളുടെ ശ്രദ്ധ കായിക വിനോദത്തിലേക്ക് തിരിച്ചുവിടുന്നതിനായി കൊന്നത്തടി ഗ്രാമപഞ്ചായത്ത് വിവിധ കായിക പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത് .

ഇതിന്റെ ഭാഗമായാണ് യുവാക്കൾക്ക് കായിക വിനോദത്തിൽ ഏർപ്പെടുന്നതിനായി ടർഫിന്റെ നിർമ്മാണവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയിട്ടുള്ളത് . മിനി സ്റ്റേഡിയം ടർഫിന്റെ ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം 4 മണിക്ക് ഇടുക്കി എംഎൽഎ റോയി കെ പൗലോസ് നിർവഹിക്കും. 35 ലക്ഷം രൂപ വകയിരുത്തിയാണ് ആധുനിക ടർഫ് നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നത്. ഫിഫ അംഗീകൃത സാമഗ്രികൾ ഉപയോഗിച്ചാണ് ടർഫിന്റെ നിർമ്മാണം നടക്കുന്നത്.

ഡിസംബർ മാസം നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി യുവാക്കൾക്ക് കായിക പരിശീലനം നടത്താനുള്ള അവസരം ഒരുക്കും എന്നാണ് പഞ്ചായത്ത് ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പരിപാടിയിൽ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് അധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും . അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനൻ നായർ , കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജോയ് , ജില്ലാ പഞ്ചായത്ത് അംഗം പി എ സജി , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജെ ബാബു, തുടങ്ങി നിരവധി ജില്ല ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് , വൈസ് പ്രസിഡണ്ട് മോളി ജോയ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ജോസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു വള്ളോംപുരയിടം തുടങ്ങി വിവിധ പഞ്ചായത്ത് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!