KeralaLatest News

മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ഗ്യാസ്ട്രോഎൻട്രോളജി അഡ്വാൻസ്ഡ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ആരംഭിച്ച അഡ്വാൻസ്ഡ് സെന്റർ ഫോർ ഗ്യാസ്ട്രോഎൻട്രോളജി ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ 55-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കോതമംഗലം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആശീർവാദകർമം നിർവഹിച്ചു. തൊടുപുഴ എംഎൽഎയും കേരള സർക്കാരിന്റെ ചീഫ് വിപ്പുമായ ശ്രീ.അപു ജോൺ ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കുമായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സാസേവനങ്ങളും നൂതന ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുന്നതിലൂടെ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യപരിചരണം ഉറപ്പാക്കാൻ ഈ കേന്ദ്രം സഹായകമാകും.

ആശുപത്രി മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റവ. സിസ്റ്റർ ലിസി മാത്യു തേക്കേക്കുറ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.തിരുഹൃദയ സഭാ സ്ഥാപകൻ ആയ ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ഫോട്ടോ സിസ്റ്റർ ഡോക്ടർ ജോൺസി മരിയ എസ് എച്ച് അനാശ്ചാദനം നടത്തി.മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ , ആശുപത്രി മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോസർജനുമായ ഡോ.ജോളി ജോർജ്, മെഡിക്കൽ കൗൺസിലറും പൈങ്കുളം എസ്.എച്ച്. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്ററുമായ റവ. സിസ്റ്റർ ഡോ. ഷോളി ഫ്രാൻസിസ് എസ്‌ .എച്ച് വാർഡ് കൗൺസിലർ മെഴ്സി സെബാസ്റ്റ്യൻ, പൈങ്കുളം എസ്.എച്ച്. ആശുപത്രി ഡയറക്ടർ റവ. സിസ്റ്റർ മെഴ്സി കുര്യൻ എസ്‌ .എച്ച് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആശുപത്രി അഡ്മിനിസ്ട്രേറ്റർ റവ. സിസ്റ്റർ മേരി ആലപ്പാട്ട് എസ്. എച്ച്.നന്ദി രേഖപ്പെടുത്തി.55 വർഷമായി ആരോഗ്യപരിചരണ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഹോളി ഫാമിലി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ ചികിത്സാകേന്ദ്രം. ആധുനികവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് എന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട് എസ് എച്ച് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!